കോട്ടയം: യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകൾക്കുള്ള കെ.എസ്.ആർ.ടി.സി. സൗജന്യയാത്രാ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ, മലബാർ മേഖലയ്ക്ക് ഇതിന്റെ ഗുണം പൂർണ്ണമായി ലഭിക്കില്ലെന്ന് ആശങ്ക.
തെക്കൻ കേരളത്തെയും മധ്യകേരളത്തെയും അപേക്ഷിച്ച് മലബാർ മേഖലയിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ വളരെ കുറവായതാണ് ഇതിന് കാരണം.
കെ.എസ്.ആർ.ടി.സി.യുടെ ആകെ 5,799 ബസുകളിൽ 3,007 എണ്ണം മാത്രമാണ് ഓർഡിനറി വിഭാഗത്തിലുള്ളത്. ഈ ഓർഡിനറി ബസുകളിൽ മാത്രമേ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കൂ എന്നാണ് സൂചന. ബാക്കി 2,076 ദീർഘദൂര സർവീസുകളും, 685 സ്വിഫ്റ്റ് ബസുകളും പദ്ധതിക്ക് പുറത്തായേക്കും.
വടക്കൻ ജില്ലകളിൽ ഓർഡിനറി ബസുകൾ കുറവായതിനാൽ ഇവിടുത്തെ സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം പരിമിതമായിരിക്കും. മലബാർ മേഖലയിലെ കെ.എസ്.ആർ.ടി.സി. ബസുകളുടെ എണ്ണമിങ്ങനെയാണ്: കാസർകോട്,151,മലപ്പുറം,154,പാലക്കാട്,206,കോഴിക്കോട്,230,കണ്ണൂർ,233,വയനാട്,244
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
