ഹൈദരാബാദിലേയ്‌ക്കൊരു കെഎസ്ആര്‍ടിസി യാത്ര; സമ്പൂര്‍ണ പാക്കേജ് അറിയാം

JUNE 29, 2026, 10:51 PM

കൊല്ലം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടര്‍ പുറത്തിറക്കി. ടൂറിസ്റ്റുകള്‍ക്കും തീര്‍ഥാടകര്‍ക്കും സന്തോഷമാകുന്ന കലണ്ടറാണ് ഇത്തവണ കൊല്ലം ബജറ്റ് ടൂറിസം സെല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണത്തെ യാത്രാ കലണ്ടറിലെ ഏറ്റവും ആകര്‍ഷകം ഹൈദരാബാദിലേയ്ക്കുള്ള യാത്രയാണ്.

നാല് പകലും മൂന്ന് രാത്രിയും നീളുന്ന യാത്രാ പാക്കേജാണ് ഹൈദരാബാദിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എസ് ബസുകളിലായിരിക്കും യാത്ര. ഭക്ഷണം താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള എന്‍ട്രി ഫീസ് ഉള്‍പ്പെടെ അടങ്ങുന്നതാണ് ഈ സമ്പൂര്‍ണ്ണ പ്രീമിയം ടൂര്‍ പാക്കേജ്.

ഇതിന് പുറമെ കേരളത്തിലെ ടൂറിസം സ്‌പോട്ടുകളിലേക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള പാക്കേജുകളും പുറത്തിറക്കിയിട്ടുണ്ട്.ജൂലൈ നാല്- ഗുരുവായൂര്‍, മമ്മിയൂര്‍, പുന്നത്തൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചേര്‍ത്തല, കാര്‍ത്യായനി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായി 1360 രൂപയാണ് നിരക്ക്.

vachakam
vachakam
vachakam

ജൂലൈ 17 -കര്‍ക്കടക മാസത്തിലെ നാലമ്പല ദര്‍ശനം ജൂലൈ 17ന് രാത്രി എട്ടിന് ആരംഭിക്കും. തൃപ്രയാര്‍, കൂടല്‍മാണിക്യം, പായമ്മേല്‍, മൂഴിക്കുളം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയ്ക്ക് 1320 രൂപയാണ് നിരക്ക്. ജൂലൈ 24, 30 തീയതികളിലും തൃശ്ശൂര്‍ നാലമ്പല യാത്രകള്‍ ഉണ്ടായിരിക്കും.

ജൂലായ് 20, 22, 28- മാമലശ്ശേരി ശ്രീരാമക്ഷേത്രം, മേമ്മുറി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണക്ഷേത്രം, നെടുങ്ങാട് ശത്രുഘ്നക്ഷേത്രം എന്നിവയുള്‍പ്പെടുന്ന ഈ യാത്രയ്ക്ക് 750 രൂപയാണ് നിരക്ക്. ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്ര ദര്‍ശനം. ഇതിന് സദ്യയുള്‍പ്പെടെ 910 രൂപയാണ് നിരക്ക്.ജൂലൈ നാല്, 19 - വാഗമണ്‍

ജൂലൈ അഞ്ച്, 25 - ഇല്ലിക്കല്‍ കല്ല്-ഇലവീഴാപൂഞ്ചിറ. വാഗമണ്‍ യാത്രയ്ക്ക് ഉച്ചഭക്ഷണമുള്‍പ്പെടെ 1020 രൂപയും ഇല്ലിക്കല്‍ യാത്രയ്ക്ക് 820 രൂപയുമാണ് നിരക്ക്.

vachakam
vachakam
vachakam

ജൂലൈ 5, 19, 16 - പൊന്മുടി

ജൂലൈ എട്ട്, 13, 21- ഗവി യാത്ര. ഗവി യാത്രയ്ക്ക് 1750 രൂപയാണ് നിരക്ക്. ഇതില്‍ അടവി കുട്ടവഞ്ചി സവാരി, പ്രവേശന ഫീസ്, ഗൈഡ് ഫീസ്, ഉച്ചഭക്ഷണം എന്നിവയുള്‍പ്പെടുന്നു.

ജൂലൈ 11- മൂന്നാര്‍-കാന്തല്ലൂര്‍, കുമരകം ഹൗസ് ബോട്ട് എന്നീ രണ്ട് യാത്രകള്‍ ലഭ്യമാണ്. മൂന്നാര്‍ യാത്രയ്ക്ക് താമസം, ജീപ്പ് സഫാരി, ഉച്ചഭക്ഷണം ഉള്‍പ്പെടെ 2450 രൂപയും, കുമരകം യാത്രയ്ക്ക് ബോട്ടിനുള്ളിലെ ചെലവുകള്‍ ഉള്‍പ്പെടെ 1780 രൂപയുമാണ് നിരക്ക്.

vachakam
vachakam
vachakam

ജൂലൈ 12- പുള്ളിക്കാനം, രാമക്കല്‍മേട് യാത്രകള്‍ക്ക് 750 രൂപയും 1050 രൂപയുമാണ് യഥാക്രമം നിരക്ക്. കൊല്ലത്ത് നിന്നും വയനാട് യാത്ര.

ജൂലൈ 16- രാത്രി എട്ടിന് ആരംഭിക്കും. മൂന്നു പകലും മൂന്നു രാത്രിയും നീളുന്ന ഈ യാത്രയ്ക്ക് പ്രവേശന ഫീസ്, താമസം, വനംവകുപ്പിന്റെ ജംഗിള്‍ സഫാരി എന്നിവയുള്‍പ്പെടെ 4510 രൂപയാണ് നിരക്ക്. 9747969768, 9495440444.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam