കോഴിക്കോട്: മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾ പിടിയിൽ.
പെരിന്തൽമണ്ണ സ്വദേശിനിക്കാണ് മയക്ക്മരുന്ന് നൽകി പീഡിപ്പിച്ചത്. പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് 23ന് എത്തുകയും തുടർന്ന് പീഡനത്തിരയാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് പിടിയിലായത്. ബീച്ചിൽ നിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്ക് മരുന്ന് നൽകിയത്.
തുടർന്ന് 4,000 രൂപ നൽകി കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയും ചെയ്തു. വെള്ളയിൽ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തിന് ശേഷം ബീച്ചിൽ ഇറക്കിവിട്ട പെൺകുട്ടിയെ പെരിന്തൽമണ്ണ പൊലീസ് കണ്ടെത്തുകയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
