കൊട്ടിയൂർ വൈശാഖോത്സവത്തിന് ഇന്ന് തുടക്കം; നെയ്യാട്ടത്തോടെ ചടങ്ങുകൾ ആരംഭിക്കും

MAY 28, 2026, 12:02 AM

കൊട്ടിയൂർ വൈശാഖോത്സവത്തിന് ഇന്ന് നെയ്യാട്ടത്തോടെ തുടക്കമാകും. രാത്രി സ്വയംഭൂവിൽ നെയ്യഭിഷേകം നടക്കും. വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള വാൾ സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് എത്തിക്കും. പിന്നീട് വാൾ ബലി ബിംബങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കും.

ചോതി വിളക്ക് തെളിയിക്കുന്നതിനായി തേടൻ വാരിയർ ഓടയും തീയും കൊണ്ടുവരും. രാത്രിയോടെ സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ ചോതി വിളക്ക് തെളിയിക്കും.

ആദ്യ പടിഞ്ഞിറ്റ നമ്പൂതിയുടെ മുഖ്യ കാർമികത്വത്തിൽ പുണ്യാഹം നടക്കും. മണിത്തറയിൽ പ്രവേശിച്ച് ബ്രാഹ്മണർ അഷ്ടബന്ധം നീക്കി രാശി വിളിച്ച ശേഷമായിരിക്കും നെയ്യാട്ടം ആരംഭിക്കുക.

vachakam
vachakam
vachakam

വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടേയും നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക. തുടർന്ന് വിവിധ മഠങ്ങളിൽ നിന്നുള്ള നെയ്യഭിഷേകവും നടക്കും.

വെള്ളിയാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽ നിന്ന് ഭണ്ഡാരം അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ശനിയാഴ്ച മുതൽ സ്ത്രീകൾക്കും അക്കരെ കൊട്ടിയൂരിൽ പ്രവേശനം അനുവദിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam