കോട്ടയം: ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊൻകുന്നം പൊലീസ്.
തന്നെ പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ ആർഎസ്എസ് പ്രവർത്തകനായ നിതീഷ് മുരളീധരനെതിരെയാണ് എഫ്‌ഐആർ. പ്രകൃതിവരുദ്ധ പീഡനത്തിനാണ് കേസെടുത്തിട്ടുള്ളത്. മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്.
തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കൈമാറിയ എഫ്‌ഐആർ ഇന്നലെ പൊൻകുന്നം സ്റ്റേഷനിൽ റീ രജിസ്റ്റർ ചെയ്യുകയായിരുന്നു.
സെപ്റ്റംബർ പതിനാലിനായിരുന്നു ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുൻപ് ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തിരുന്നു.
ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയിൽവെച്ച് ആർഎസ്എസുകാർ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. ചെറുപ്പം മുതൽ തന്നെ പീഡിപ്പിച്ചത് നിതീഷ് മുരളിധരനെന്ന ആർഎസ്എസുകാരനാണെന്നും. ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
