കോട്ടയം: പൂവത്തുമ്മൂട് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു.
അധ്യാപിക ഡോണിയയ്ക്ക് കഴുത്തിൽ മുറിവേറ്റു. ഭർത്താവ് കൊച്ചുമോനാണ് സ്കൂളിലെത്തി കത്തി ഉപയോഗിച്ച് അക്രമിച്ചത്.
കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവിൽ പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
