കൊല്ലം: ചവറ പൊലീസ് സ്റ്റേഷനിലും പൊലീസിന്റെ ക്രൂരത. ചവറ സ്വദേശി അഡ്വക്കറ്റ് ക്ലർക്കായ ബേബിയോടാണ് വിമൽകുമാർ എന്ന പൊലീസുകാരന്‍റെ ക്രൂരത.
പരാതിക്കാരനായ സിപിഐഎം പ്രവർത്തകനെ ഏഴാം ക്ലാസുകാരനായ മകന്‍റെ മുന്നിൽ വെച്ച് പൊലീസ് അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ഏഴാം ക്ലാസുകാരന് മറ്റൊരു കുട്ടി അശ്ലീല വീഡിയോ കാണിച്ച് കൊടുത്തെന്ന പരാതിയിലാണ് ചർച്ചയ്ക്കായി വിളിച്ചു വരുത്തിയത്.
ശേഷമാണ് ബേബിയെ വിമൽ കുമാർ അസഭ്യവർഷം നടത്തി കോളറിന് പിടിച്ച് വലിച്ച് ലോക്കപ്പിന് മുന്നിലേക്ക് തള്ളിമാറ്റിയത്. ബേബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എഎസ്പി അന്വേഷിച്ചെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. മകന്റെ മുന്നിൽ വെച്ച് തന്നോടിങ്ങനെ പെരുമാറിയത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്