ദില്ലി: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
കെ കെ മഹേശന്‍ കേസ് കുത്തിപ്പൊക്കി വരികയാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. 'എന്നെ വേട്ടയാടുന്നത് സമുദായത്തില്‍ നിന്നുളള കുലംകുത്തികളാണ്.
കെ കെ മഹേശന്‍ കാല്‍ കാശിന് വില ഇല്ലാത്തവനാണ്. ഒരു ഗതിയും പരഗതിയും ഇല്ലാത്തവൻ എന്ന് പറഞ്ഞാൽ അധിക്ഷേപമല്ല. നാടൻ പ്രയോഗം അല്ലേ.
നിങ്ങൾ മഹേശ്വനെ കുറിച്ച് അന്വേഷിക്കണം. നിരവധി പെണ്ണുങ്ങളെ വഴിയാധാരമാക്കി. അവന്റെ അമ്മ അപ്പം ചുട്ട് നടന്ന ആളാണ്. തെറ്റ് ചെയ്‌തെങ്കില്‍ തന്നെ ശിക്ഷിച്ചു.
ഞാന്‍ ഇനിയും ജയിക്കും. നിങ്ങളോട് വിനയപൂര്‍വ്വം പറയുകയാണ്. ഞാന്‍ മൈനര്‍ അല്ല. 89 വയസ് കഴിഞ്ഞു. രണ്ട് മാസം കഴിഞ്ഞാല്‍ 90 ആയി. ആരെങ്കിലും എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ തിരിച്ച് ചൊറിയും' വെളളാപ്പളളി നടേശന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
