വരും തലമുറയെ കണ്ടുകൊണ്ടാകണം കേരളത്തിന്റെ വികസനം: ഫ്യൂച്ചർ കേരള സമ്മിറ്റ്

FEBRUARY 5, 2026, 9:10 PM

കോഴിക്കോട്: കേരളത്തിന്റെ ഭാവി വികസന മാതൃകകൾ വരുംതലമുറയെ കൂടി ഉൾക്കൊള്ളുന്നതും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതുമാകണമെന്ന് ഫ്യൂച്ചർ കേരള സമ്മിറ്റ്. മർകസ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റ് സംസ്ഥാന വ്യവസായനിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ഭാവി നിർമ്മാണത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് മർകസ്  മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമഗ്രമായ വളർച്ചയ്ക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും മർകസും മർകസിന്റെ സാരഥികളും നൽകുന്ന നേതൃത്വം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള നിർമാണത്തിൽ യുവാക്കളുടെ കഴിവുകളും ആധുനിക സാങ്കേതിക വിദ്യയും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സമ്മിറ്റ് ചർച്ച ചെയ്തു. അതോടൊപ്പം, വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളും വ്യവസായ സാധ്യതകളും സമ്മിറ്റ് ചർച്ച ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

vachakam
vachakam
vachakam

പി.ടി.എ. റഹീം എം എൽ എ, ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, കെ മുരളീധരൻ, മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി. എറക്കൽ സ്വാഗത പ്രസംഗം നടത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam