കേരള തീരത്ത് തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ആഴക്കടലിൽ എത്തിച്ചു

JUNE 15, 2025, 3:08 AM

കൊച്ചി: കേരളതീരത്ത് കടലില്‍ കത്തിയ വാന്‍ ഹായ് കപ്പലിനെ സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിച്ചു. 

തീപിടുത്തമുണ്ടായി ആറ് ദിവസമാകുമ്പോൾ ദൗത്യ സംഘത്തിന്റെ നിയന്ത്രണത്തിലാണ് കപ്പൽ. കടലില്‍ കാണാതായ നാല് പേര്‍ക്കായി തെരച്ചില്‍ ഇന്നും തുടരുന്നുണ്ട്.

നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.  

vachakam
vachakam
vachakam

 കൊച്ചി തീരത്ത് നിന്ന് 57 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കപ്പലിപ്പോൾ. കപ്പലിന്റെ ഡെക്കിലിറങ്ങി ഓഫ് ഷോർ വാരിയർ എന്ന ടഗ്ഗുമായി ഇരുമ്പുവടം ഉപയോഗിച്ച് ബന്ധിപ്പിക്കാൻ ദൗത്യ സംഘത്തിനായതാണ് അപകടസാധ്യത കുറച്ചത്.

ഒരു വടം കൂടി കെട്ടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതാണ് ഉൾക്കടലിലേക്ക് കപ്പൽ മാറ്റുന്നതിന്റെ വേഗത കുറച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam