സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി! ഇടത് അനുകൂലികൾക്ക് സ്ഥാനചലനം; നിർണായക തസ്തികകൾ യുഡിഎഫ് അനുകൂലികൾക്ക്

MAY 22, 2026, 10:24 PM

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിൽ വൻ ഉദ്യോഗസ്ഥ അഴിച്ചുപണി. മുൻ സർക്കാരിന്റെ കാലത്ത് നിർണായക തസ്തികകളിൽ ഇരുന്ന ഇടത് അനുകൂല സംഘടനകളിലെ നേതാക്കളെയും പ്രവർത്തകരെയും പ്രധാന ചുമതലകളിൽ നിന്ന് മാറ്റി. പകരം യുഡിഎഫ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനുമായി ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിച്ചു തുടങ്ങി.

നിയമവകുപ്പിൽ അണ്ടർ സെക്രട്ടറി തലം മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സെക്രട്ടേറിയറ്റിന് പുറത്തുള്ള ഓഫീസുകളിലേക്ക് മാറ്റപ്പെട്ടിരുന്ന പല ഉദ്യോഗസ്ഥർക്കും പുതിയ തീരുമാനത്തോടെ സെക്രട്ടേറിയറ്റിൽ തിരിച്ചെത്താൻ വഴിതെളിഞ്ഞു. നിയമവകുപ്പിന് പുറമേ പൊതുഭരണം ഉൾപ്പെടെയുള്ള മറ്റ് പ്രധാന വകുപ്പുകളിലും വരും ദിവസങ്ങളിൽ കൂടുതൽ അഴിച്ചുപണി തുടരുമെന്നാണ് സൂചന.

സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന എം.എസ്. ഇർഷാദിനെ കഴിഞ്ഞദിവസം സ്റ്റേറ്റ് പ്രോട്ടക്കോൾ ഓഫീസറായി നിയമിച്ചിരുന്നു. പാർലമെന്ററികാര്യ അഡീഷണൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. പ്രോട്ടക്കോൾ ഓഫീസറായിരുന്ന എം.എസ്. ഹരികൃഷ്ണനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കാണ് മാറ്റിയത്. ഇടതുസർക്കാരിന്റെ കാലത്തും ഇത്തരത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇടതുസംഘടനായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ ആഭിമുഖ്യമുള്ളവരായിരുന്നു നിർണായക തസ്തികകളിലേറെയും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam