പാലക്കാട്: പൊലീസ് അതിക്രമ പരാതി സംസ്ഥാനത്ത് വ്യാപകമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. 20 ലക്ഷം വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് നേതാവ് വർഗീസും സുജിത്തും വഴങ്ങിയില്ല. ബിജെപി കൗൺസിലർ ബിനു പ്രസാദ് ഇന്നലെ കുന്നംകുളം കൗൺസിൽ യോഗത്തിൽ വച്ച് 10 ലക്ഷം വാങ്ങി ബിജെപി നേതാക്കൾ കേസ് ഒത്തുതീർപ്പാക്കി എന്ന് പറഞ്ഞു. ബിജെപിയുടെ പ്രാദേശിക നേതാവിനെ മർദ്ദിച്ച കേസാണ് ഒത്തുതീർപ്പാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളത്തെ ബിജെപി നേതാവായ മുരളിയെ ഇളനീര് വെട്ടി മർദ്ദിക്കുകയാണ് ചെയ്തത്. തുടക്കത്തിൽ കേസിൽ ബിജെപി ആവേശത്തോടെ മുന്നോട്ട് പോയി. പിന്നീട് പത്തുലക്ഷം രൂപ വാങ്ങി കേസ് ബിജെപി അട്ടിമറിച്ചുവെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
അതേസമയം 2018ൽ മുരളിക്ക് മർദ്ദനമേറ്റ ദൃശ്യങ്ങളും സന്ദീപ് വാര്യർ പുറത്തുവിട്ടു. ബിജെപിയുടെ നേതാക്കൾ പണം വാങ്ങി അട്ടിമറിച്ചു എന്ന് ആരോപിച്ചത് ബിജെപിയുടെ കൗൺസിലർ തന്നെയാണ്. ഇതിന് ബിജെപി നേതൃത്വം മറുപടി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്