ശ്രീകണ്ഠപുരം:നീന്തൽ അറിയാത്തതിനാൽ ഒട്ടേറെ പേരുടെ ജീവനാണ് പുഴയിലും കുളത്തിലും നഷ്ടമാകുന്നത്. വാഹനാപകടങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെടുന്നത് ജലാശയങ്ങളിലാണ്. കുട്ടികളാണ് മരിക്കുന്നവരിൽ ഭൂരിഭാഗവും. ഈ ദുരന്തം ഒഴിവാക്കാൻ നീന്താൻ പഠിപ്പിക്കുക മാത്രമാണ് ഏക പ്രതിവിധിയെന്ന ബോധ്യത്തിൽ ഒരു നാടിനെയാകെ നീന്തൽ പഠിപ്പിക്കുകയാണ്. കൊവുന്തലയിലെ അഴീക്കോടൻ സ്മാരക വായനശാലയാണ് അഞ്ചുവയസ്സുമുതൽ 50 വയസ്സുവരെയുള്ള നൂറിലധികം നാട്ടുകാരെയാണ് ഒരുമാസത്തിനിടെ കൊവുന്തലയിലെ കുളത്തിൽനിന്ന് നീന്തൽ പഠിച്ചത്.
ജൂൺ അവസാനവാരത്തിൽ തുടങ്ങിയ നീന്തൽ പരിശീലനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി.ജീവൻരക്ഷോപാധി, കുട്ടികൾക്ക് മികവു തെളിയിക്കാനാകുന്ന കായികയിനം എന്നിങ്ങനെ രണ്ട് തലങ്ങൾ കണക്കിലെടുത്താണ് നാട്ടിലുള്ളവർക്ക് സൗജന്യമായും ശാസ്ത്രീയമായും നീനീന്തൽ പരിശീലനം നൽകാൻ വായനശാല തീരുമാനിച്ചത്.കൊവുന്തലയിലെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആളുകൾ നീന്തൽ പഠിക്കാൻ എത്തിയിരുന്നു. പലതവണ ശ്രമിച്ചിട്ടും പഠിക്കാൻ കഴിയാത്തവരും വർഷങ്ങളായി നീന്തൽ പഠിക്കാൻ അഗഅഗ്രഹമുണ്ടായിട്ടും പരിശീലനത്തിനായി മുന്നിട്ടിറങ്ങാത്തവരും അവരുടെ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ്. ഫയർ റസ്ക്യൂ ഓഫീസറും സ്കൂബാ ഡൈവറും വായനശാലയുടെ ജോ. സെക്രട്ടറിയുമായ കെ.കെ. വിജിലാണ് പരിശീലകൻ.കൂടാതെ നീന്തൽ അറിയുന്ന നാട്ടുകാരും സഹായിക്കാനെത്താറുണ്ട്. അവധി ദിവസങ്ങളിലും രാവിലെയും വൈകീട്ടുമൊക്കെയാണ് നീന്തൽ പരിശീലിപ്പിച്ചത്. ഭയം മാറ്റി മൂന്നുദമൂന്നുദിവസം കൊണ്ടുതന്നെ ആളുകൾക്ക് നീന്തൽ പഠിക്കാൻ സാധിക്കുമെന്ന് വിജിൽ പറഞ്ഞു. പ്രദേശവാസികളായ സന്ദീപ്, ആകർഷ് എന്നിവർ സഹപരിശീലകരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
