സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ഇന്ന് ചുമതലയേൽക്കും

JULY 6, 2026, 8:34 PM

തിരുവനന്തപുരം: കേരളത്തിന്റെ എട്ടാമത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ഇന്ന് (ജൂലൈ 7) ചുമതലയേൽക്കും. 

എറണാകുളം സ്വദേശിയായ എൻ. ശേഷാദ്രിനാഥന് നിയമരംഗത്തും ജുഡീഷ്യറിയിലും നീണ്ട വർഷത്തെ പരിചയസമ്പത്തുണ്ട്.

നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് നിന്നും ഉയർന്ന കടുത്ത എതിർപ്പുകൾ മറികടന്നാണ് ഗവർണറുടെ ഔദ്യോഗിക അംഗീകാരത്തോടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമേൽക്കുന്നത്.  ഇന്ന് രാവിലെ 11 മണിക്കാണ് അദ്ദേഹം ഔദ്യോഗികമായി പദവി ഏറ്റെടുക്കുന്നത്. 

vachakam
vachakam
vachakam

 കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം പത്ത് വർഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.തുടർന്ന് ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം ശ്രദ്ധേയമായ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

കവരത്തി മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സിബിഐ കോടതി ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നീ സുപ്രധാന പദവികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam