തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭ എന്ന ഖ്യാതിയിലേക്ക് കേരള നിയമസഭ ചുവടുവെക്കുന്നു. പുതിയ അംഗങ്ങളെ സ്വീകരിക്കുന്നത് അത്യാധുനികമായ 'ഇ-നിയമസഭ' സംവിധാനങ്ങളോടെയാകും.
സഭയിൽ ശ്രദ്ധക്ഷണിക്കാൻ കൈ ഉയർത്തുന്നതിന് പകരം സ്പീക്കറുമായി നേരിട്ട് ആശയവിനിമയം നടത്താൻ പ്രത്യേക മൊബൈൽ ആപ്പ് ഇനി എം.എൽ.എമാർക്ക് തുണയാകും. ചോദ്യങ്ങൾ, റിപ്പോർട്ടുകൾ, ഹാജർ നില, വോട്ടെടുപ്പ്, പ്രമേയങ്ങൾ തുടങ്ങി സഭയിലെ എല്ലാ നടപടികളും പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറുകയാണ്.
ചോദ്യോത്തര വേളയിൽ ആരുടെ ചോദ്യം എപ്പോൾ വരുമെന്ന് ഓൺലൈനായി മുൻകൂട്ടി അറിയാനും, ഒരു വിഷയം അപ്‌ലോഡ് ചെയ്യുമ്പോൾ മുൻ സഭകളിൽ അതേ വിഷയത്തിൽ വന്ന ഉത്തരങ്ങൾ പരിശോധിക്കാനും പുതിയ സോഫ്റ്റ്‌വേറിലൂടെ സാധിക്കും.
ഇൻഫർമേഷൻ മിഷൻ കേരളയുടെ നേതൃത്വത്തിൽ എണ്ണായിരത്തോളം ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് സോഫ്റ്റ്‌വേർ പരിഷ്കരിച്ചത്. രേഖകൾ അച്ചടിച്ച് എം.എൽ.എമാരുടെ വസതികളിൽ എത്തിക്കുന്ന രീതി ഉടൻ നിർത്തലാക്കും. ഇതോടെ കോടിക്കണക്കിന് രൂപയുടെ അച്ചടി ചെലവും ഉദ്യോഗസ്ഥരുടെ ജോലിഭാരവും ഗണ്യമായി കുറയുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
