ഡല്‍ഹി: താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസാ തോമസിനേയും കെടിയു സര്‍വകലാശാല വൈസ് ചാന്‍സലറായി കെ ശിവപ്രസാദിനേയും നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആണ് കേരളം ഹര്‍ജി നൽകിയത്.
കഴിഞ്ഞ ദിവസം ആണ് സര്‍ക്കാരിനെ മറികടന്ന് ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ താല്‍ക്കാലിക വിസി നിയമനം നടത്തിയത്. ആറ് മാസത്തേയ്ക്കാണ് നിയമനം. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം നിയമനം സംബന്ധിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹർജിയിൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം:
കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായം നല്കി; എൻ എം വിജയന്റെ കുടുംബത്തിനെതിരെ കോൺഗ്രസ്