കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി. പൊതുസ്ഥാപനമല്ലെന്ന സിയാൽ വാദമാണ് ഹൈക്കോടതി തള്ളിയത്.
പൊതുസ്ഥാപനം അല്ലെന്ന റിട്ട് ഹർജി നൽകിയതിന് സിയാൽ മാനേജിങ് ഡയറക്ടർക്ടറെ കോടതി വിമർശിച്ചു.സിയാൽ ചെയർമാനായ മുഖ്യമന്ത്രിയോ സിയാൽ ജനറൽബോഡിയോ അറിയാതെ സ്വന്തം നിലയ്ക്ക് എംഡി ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
സമാന നടപടികൾ ഉണ്ടാകാതിരിക്കാൻ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് ഡിവിഷൻ ബെഞ്ച് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഡയറക്ടർ ബോർഡിന്‍റെ അനുമതിയില്ലാതെ ഹർജി നൽകിയതിന് സിയാൽ ഒരു ലക്ഷം രൂപ കൊടുക്കാനും കോടതി നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്