കൊച്ചി: സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളടക്കം സ്ഥാപിച്ച അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നിർദേശം. ഇതിനായി രണ്ടാഴ്ചത്തെ സമയമനുവദിച്ചു.
ഇതിനുശേഷവും അനധികൃത ബോര്‍ഡുകളും കൊടികളുമുണ്ടെങ്കില്‍ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായിരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ വ്യക്തമാക്കി.
അനധികൃത ബോര്‍ഡുകളുടെയും കൊടികളുടെയും കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും മേല്‍നോട്ടമുണ്ടാകണമെന്നും ആവശ്യമായ നടപടിസ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പുനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പൊതു ഇടങ്ങളില്‍ അനധികൃത ബോര്‍ഡുകളും മറ്റും നിരോധിച്ച് മാര്‍ച്ച് 13-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമലംഘനങ്ങള്‍ തുടരുകയാണെന്നുകാണിച്ച് ആലുവ സ്വദേശി കെ.ടി. രാഹുല്‍ നല്‍കിയ റിവ്യൂ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെപേരില്‍ നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശംനല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
