കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; അഡ്വക്കറ്റ് മാത്യൂസ് ജെ നെടുമ്പാറയ്ക്ക് വിലക്ക് 

AUGUST 20, 2026, 10:03 AM

കൊച്ചി : വാദ പ്രതിവാദങ്ങൾക്കിടെ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച അഭിഭാഷകന് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. അഡ്വക്കറ്റ് മാത്യൂസ് ജെ നെടുമ്പാറയെയാണ് വിലക്കിയത്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെതാണ് നടപടി. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ഓൺലൈനായോ നേരിട്ടോ കോടതി നടപടികളിൽ പങ്കെടുപ്പിക്കരുതെന്നാണ് ഉത്തരവ്.

അഭിഭാഷകന് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ പറയുന്നു. കോടതി നടപടി റെക്കോർ‍ഡ് ചെയ്യുന്നത് നേരത്തെ സുപ്രീം കോടതിയും വിലക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്ന് അഭിഭാഷകൻ മാത്യുസ് ജെ നെടുമ്പാറ പ്രതികരിച്ചു. ഇനിയും കോടതി നടപടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കും. കോടതി നടപടികൾ പൊതുജനം അറിയേണ്ടതാണെന്നും അഭിഭാഷകൻ വിശദീകരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam