വിഭജന ഭീകരതാ ദിനം: ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

AUGUST 11, 2025, 2:44 AM

തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന  കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ വിവാദ സർക്കുലറിൽ വിവാദം പുകയുന്നു.

  ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്.

 ഗവർണറുടെ സർക്കുലറിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഇത് ആർഎസ്എസിന്‍റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.

vachakam
vachakam
vachakam

സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ഇങ്ങനെയൊരു ദിനം ആചരിക്കാൻ സർക്കുലർ അയക്കാൻ ഗവർണർക്ക് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിലാണ് ഓഗസ്റ്റ് 14നെ വിഭജന ഭീതി ദിനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam