ബജറ്റിൽ സിനിമയ്ക്ക് വൻ പ്രാധാന്യം; ചരിത്രത്തിലാദ്യമായി പ്രീ-ബജറ്റ് ചർച്ചയുമായി സാംസ്കാരിക വകുപ്പ്

MAY 31, 2026, 10:15 PM

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ചലച്ചിത്ര മേഖലയ്ക്കായി ഉൾപ്പെടുത്തേണ്ട പദ്ധതികളെയും ആവശ്യങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു. സിനിമയുടെ ചുമതലയുള്ള സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച തിരുവനന്തപുരത്താണ് യോഗം ചേരുക.

സാംസ്കാരിക നയപ്രഖ്യാപനത്തിൽ ചലച്ചിത്ര മേഖലയെക്കുറിച്ച് വ്യക്തമായ പരാമർശങ്ങൾ ഉൾപ്പെടുത്തുന്നതും, ബജറ്റിന് മുന്നോടിയായി സിനിമാ സംഘടനകളുമായി സർക്കാർ ഔദ്യോഗിക ചർച്ച നടത്തുന്നതും ഇതാദ്യമായാണെന്ന് പ്രമുഖ ചലച്ചിത്ര നിർമാതാവ് എം. രഞ്ജിത് പ്രതികരിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിനിമയെ ഒരു വ്യവസായമായി അംഗീകരിച്ചുകൊണ്ടുള്ള സിനിമാനയം തയ്യാറാക്കിയിരുന്നു. എന്നാൽ, നിലവിലെ പുതിയ സർക്കാർ ഈ നയത്തെ എങ്ങനെ സമീപിക്കുമെന്നതും അതിന്മേൽ എന്ത് തുടർനടപടികൾ സ്വീകരിക്കുമെന്നതും ഈ ചർച്ചയിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതേസമയം, താരസംഘടനയായ 'അമ്മ'യിൽ  നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam