ചെറിയ ബജറ്റ് സിനിമകളെ കൈപിടിച്ച് ഉയർത്താൻ നിർണായക നീക്കവുമായി ഫിലിം ചേംബർ. ചെറിയ ബജറ്റ് സിനിമകൾക്കും തിയേറ്ററുകളിൽ പ്രൈം ടൈം ഷോ നൽകാനാണ് തീരുമാനം.
വീക്കെന്റുകളിൽ വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള ഷോ നൽകാനാണ് തീരുമാനം. നിർമാതാക്കളും തിയേറ്ററുകൾ ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം.
ഓഗസ്റ്റ് അവസാനം വരെ ഇറങ്ങിയ സിനിമകളിൽ പത്തിൽ താഴെ ചിത്രങ്ങൾക്ക് മാത്രമാണ് ബോക്സ്‌ഓഫീസിൽ വലിയ വിജയം നേടാനായത്. ബാക്കി സിനിമകൾ പരാജയമായിരുന്നു. ഈ ഘട്ടത്തിലാണ് ചെറിയ സിനിമകൾക്ക് പ്രൈം ടൈം ഷോ നൽകാൻ ഫിലിം ചേംബറിൻ്റെ തീരുമാനം.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ആറ് മണിക്ക് ശേഷം ഒരു ഷോ എങ്കിലും വീക്കെൻഡിൽ ഉറപ്പാക്കുകയാണ് ഇപ്പോൾ ഫിലിം ചേംബർ ചെയ്യുന്നത്. ഇതിൻ്റെ അന്തിമതീരുമാനം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കും ചേർന്ന് എടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്