കേരളത്തിൽ പവർ കട്ടുണ്ടോ?; പ്രതികരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

MAY 23, 2026, 2:13 AM

കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്നും എന്നാൽ പവർ ഫെയിലിയർ ഉണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 

കുറച്ച് ദിവസം കൂടി ഈ പ്രയാസം ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും  അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. 

നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമർശനം യുഡിഎഫ് ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ വൈദ്യുതി ഉപഭോ​ഗം വർദ്ധിച്ചതിനെ തുടർന്നുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam