എസ്.ഐ.ആർ സുതാര്യം; കേരളത്തിലെ തിരഞ്ഞെടുപ്പ് ലോകത്തിനുമാതൃകയാവും; മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ

MARCH 7, 2026, 8:45 PM

കൊച്ചി: സുപ്രീംകോടതിയുടെ പരിപൂർണമായ മേൽനോട്ടത്തിലാണ് എസ്.ഐ.ആ.ർ നടക്കുന്നതെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ.

കേരളത്തിലെ തിരഞ്ഞെടുപ്പ് ലോകത്തിനുതന്നെ മാതൃകയാവും. ഉദ്യോഗസ്ഥർക്ക് വിപുലമായ പരിശീലനവും ഒരുക്കങ്ങളും നടക്കുകയാണ്. ലോകത്തിലെതന്നെ ഏറ്റവും വിപുലമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യയിലേത്. ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത് പറവൂർ മണ്ഡലത്തിലാണെന്നതും ചരിത്രത്തിലുണ്ട്-കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

അർഹരായവർക്ക് വോട്ടുചെയ്യാൻ കഴിയും. അർഹതയുള്ള ആരും പുറത്തുപോകില്ലെന്ന് ഉറപ്പാക്കും. ശുദ്ധമായ വോട്ടർപട്ടികയാണ് ജനാധിപത്യത്തിന് അടിത്തറ. നിർദിഷ്ട ഫോമിൽ രേഖകൾ നൽകിയാൽ ഇനിയും പരാതികൾ തീർക്കാൻ കഴിയും-ഗ്യാനേഷ്‌കുമാർ പറഞ്ഞു.

vachakam
vachakam
vachakam

പരിശീലനത്തിനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരിചയപ്പെട്ട് ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷമാണ് ഗ്യാനേഷ്‌കുമാർ പത്രസമ്മേളനത്തിനെത്തിയത്. ജില്ലാ കളക്ടർ ജി. പ്രിയങ്ക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പാർവതിഗോപകുമാർ, സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ തുടങ്ങിയവരും സംബന്ധിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam