കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ടു ദിവസങ്ങൾ ബാക്കി നിൽക്കെ വിജയപ്രതീക്ഷയിൽ കേരള കോൺഗ്രസ് പാർട്ടികൾ.
പാലായിൽ വിജയമുറപ്പെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ പക്ഷം. മാണി സി. കാപ്പന് എതിരായ വികാരം ജോസ് കെ. മാണിക്ക് ഗുണം ചെയ്‌തെന്നാണ് പാർട്ടി വിലയിരുത്തൽ.
കാഞ്ഞിരപ്പള്ളിയിൽ ഏകപക്ഷീയ മത്സരമാണ് നടന്നത്. എൻ. ജയരാജൻ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മാണി വിഭാഗം വിലയിരുത്തുന്നു.
അതേസമയം രണ്ടു സീറ്റുകൾ വിട്ടു നൽകി മത്സരിച്ച തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് ഒഴികെ മുഴുവൻ സീറ്റിലും വിജയിക്കുമെന്നാണ് കേരള കോൺഗ്രസ് ജെയുടെ കണക്ക് കൂട്ടൽ.
കടുത്തുരുത്തി, തൊടുപുഴ, ഇരിങ്ങാലക്കുട, കുട്ടനാട്, തിരുവല്ല, കോതമംഗലം സീറ്റുകൾ ഉറപ്പായും ജയിക്കുമെന്നും അഭിമാനകരമായ നേട്ടമുണ്ടാകുമെന്നും ജോസഫ് വിഭാഗവും അവകാശപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
