കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്? അന്തിമ ചർച്ചയ്ക്ക് ഖർഗെയും രാഹുൽ ഗാന്ധിയും

MAY 12, 2026, 1:17 AM

ഡല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കൂടിക്കാഴ്ച നടത്തും എന്നാണ് ലഭിക്കുന്ന വിവരം. അതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന.

അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഖർഗെ ഡൽഹിയിലെത്തുന്നത്. അദ്ദേഹം പ്രത്യേക ചാർട്ടേഡ് വിമാനത്തിലായിരിക്കും എത്തുകെന്നാണ് വിവരം. ഇതിനിടെ, രാഹുൽ ഗാന്ധി അൽപസമയത്തിനകം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിലായിരിക്കും ചർച്ച. “ജനങ്ങളെ സന്തോഷിപ്പിക്കുന്ന രീതിയിൽ മുന്നോട്ട് പോകും” എന്നാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് പ്രതികരിച്ചത്.

ജനാധിപത്യപരമായ രീതിയിലാണ് തീരുമാനം കൈക്കൊള്ളാൻ നേതൃത്വം ശ്രമിക്കുന്നതെന്ന് കെ.പി. അനിൽ കുമാർ പറഞ്ഞു. “ഇതെല്ലാം മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ബഹളമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒമ്പതാം ദിവസമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ യുഡിഎഫ് ഘടകകക്ഷികൾക്കിടയിൽ അതൃപ്തി ശക്തമാണ്. പ്രത്യേകിച്ച് മുസ്ലിം ലീഗ് നേതാക്കൾ തുറന്ന വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കുറയുന്ന സാഹചര്യമാണിപ്പോഴുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam