കേരള മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാര്‍

MAY 4, 2026, 7:33 PM

തിരുവനന്തപുരം: 2026 കേരള മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരുണ്ടാകാന്‍ സാധ്യത. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ ലഭിച്ചേക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്, ആര്‍.എസ്.പി, സി.എം.പി., കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ഉണ്ടാകും.

അഞ്ച് എം.എല്‍.എ.മാര്‍ക്ക് ഒരു മന്ത്രിയെന്നതാണ് സൂത്രവാക്യം. 63 സീറ്റുള്ള കോണ്‍ഗ്രസിന് അതനുസരിച്ച് 12 മന്ത്രിസ്ഥാനത്തിലധികം കിട്ടാവുന്നതാണ്. പക്ഷേ, 12 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയുമാകും കോണ്‍ഗ്രസ് എടുക്കുക. 22 സീറ്റുള്ള മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം കിട്ടിയേക്കുംും. ഏഴു സീറ്റുള്ള കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും ആയിരിക്കും കിട്ടുക. യു.ഡി.എഫില്‍ അസോസിയേറ്റ് അംഗങ്ങളായ ആര്‍.എം.പി, മാണി സി. കാപ്പന്റെ കേരള ഡെമക്രാറ്റിക് പാര്‍ട്ടി എന്നിവയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. സി.പി.എം വിമതരായി ജയിച്ച ജി. സുധാകരന്‍, വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ തുടങ്ങിയവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇടയില്ല.

63 സീറ്റുള്ളതിനാല്‍ ധനകാര്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെയാകും കൈകാര്യംചെയ്യുക. മുഖ്യമന്ത്രി ആരാകുമെന്നത് മറ്റ് മന്ത്രിമാരുടെ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്ന ഘടകമാണ്. സാമുദായിക സന്തുലനവും വനിത, പിന്നാക്ക വിഭാഗ, ജില്ലാ പ്രാതിനിധ്യമൊക്കെ ഉറപ്പാക്കിവേണം മന്ത്രിമാരെ തിരഞ്ഞെടുക്കാന്‍.

കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിലെത്തും. കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും. ഷാനിമോള്‍ ഉസ്മാനോ, ബിന്ദു കൃഷ്ണയോ വനിതാ പ്രാതിനിധ്യമായി കടന്നുവരാം. എ.പി അനില്‍കുമാര്‍, എം. ലിജു, വി.ടി ബല്‍റാം, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മന്‍, എന്‍. ശക്തന്‍, മാത്യു കുഴല്‍നാടന്‍, ടി.ജെ. വിനോദ്, എം. വിന്‍സെന്റ്, കെ. ജയന്ത് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെമുമ്പാകെ എത്തും. ഇവരില്‍ നിന്നാകും സ്പീക്കറെയും കണ്ടെത്തുക.

അതേപോലെ ഘടകകക്ഷികളായ മുസ്ലിം ലീഗില്‍നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കുപുറമേ പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നേക്കും. കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് മന്ത്രിയാകാനാണ് സാധ്യത. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാല്‍ തോമസ് ഉണ്ണിയാടന്‍ ആ സ്ഥാനത്ത് വന്നേക്കും. ആര്‍.എസ്.പി.യില്‍നിന്ന് ഷിബു ബേബി ജോണും കേരള കോണ്‍ഗ്രസ് ജേക്കബില്‍നിന്ന് അനൂപ് ജേക്കബും സി.എം.പി.യില്‍ നിന്ന് സി.പി. ജോണും മന്ത്രിമാരായേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam