കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് മികച്ച കർഷകനുള്ള പുരസ്കാര ജേതാവായ കർഷകൻ ജീവനൊടുക്കി. ചെറുപുഴ സ്വദേശി അമ്പാട്ട് ഏലിയാസാണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കുടിച്ച് ചികിത്സയിലായിരുന്ന ഏലിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഏലിയാസ്, സർക്കാർ ആനുകൂല്യങ്ങൾ പോലും സമയബന്ധിതമായി ലഭിക്കാത്തതിൽ മാനസിക വിഷമത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു.
ഇതുമൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. ഇതിനിടെയാണ് കഴിഞ്ഞദിവസം കീടനാശിനി കുടിച്ചത്. മുഖ്യമന്ത്രിയിൽ നിന്ന് മികച്ച കർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കർഷകനാണ് ജീവിതം അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ
ബി.എം.ഡബ്ല്യു, ഇഗ്നിസ്, താര് ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത്
മന്തി റസ്റ്റോറന്റ് വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ: ചേർത്തലയിൽ മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ കേസ്