'മൂന്ന് മാസം കഴിയുമ്പോൾ യുഡിഎഫ് ഭരണം ഒഴിവാക്കുന്നതെങ്ങനെയെന്ന് ചോദിച്ച് നിങ്ങളെന്റെ അടുത്തേക്ക് വരും': സജി ചെറിയാൻ

MAY 4, 2026, 10:56 PM

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയിൽ യുഡിഎഫിന് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം സജി ചെറിയാൻ. പരാജയം അംഗീകരിക്കുന്നുവെന്നും എന്നാൽ ജയിച്ചവർ അധികം അഹങ്കരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

"കഴിഞ്ഞ തവണ 99 സീറ്റിൽ ഞങ്ങൾ ജയിച്ചതാണ്. തങ്ങളെപ്പോലെ ഏകോപിതമായ ഭരണം നടത്താൻ യുഡിഎഫിന് സാധിക്കില്ല. മൂന്ന് മാസം കഴിയുമ്പോൾ ഈ ദുരന്ത ഭരണത്തെ എങ്ങനെ ഒഴിവാക്കാം എന്ന് ചോദിച്ച് നിങ്ങൾ എന്റെ അടുത്തേക്ക് വരും," സജി ചെറിയാൻ  പറഞ്ഞു.

കേരള ചരിത്രത്തിലെ തന്നെ എൽഡിഎഫിന്റെ ഏറ്റവും വലിയ പരാജയമാണിതെന്ന് സമ്മതിച്ച അദ്ദേഹം, സംഘടനാരംഗത്തെ പോരായ്മകളും നിലപാടുകളിലെ പാളിച്ചകളും ഗൗരവമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി. കള്ളപ്രചാരണങ്ങളും തെറ്റിദ്ധാരണകളും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നുവെങ്കിൽ യുഡിഎഫിന്റെ കോട്ടയായ ചെങ്ങന്നൂരിൽ  തോൽക്കേണ്ടതായിരുന്നു.

vachakam
vachakam
vachakam

എന്നാൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവിടെ ജയിക്കാനായത് എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നതിന് തെളിവാണ്. 2031-ൽ നൂറിലേറെ സീറ്റുകൾ നേടി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും സജി ചെറിയാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam