നന്തൻകോട് കൂട്ടക്കൊലപാതകം:  കേഡൽ  ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും 

MAY 13, 2025, 3:28 AM

തിരുവനന്തപുരം:  തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും  വിധിച്ച് കോടതി. 

ആറാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.  അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവപര്യന്തം തടവും പിഴയുമാണ് കോടതി വിധിച്ചത്. 

 2017 ഏപ്രിൽ 5നാണ് അച്ഛൻ പ്രൊഫസർ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ കേഡൽ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ചത്.

vachakam
vachakam
vachakam

 എട്ട് വർഷങ്ങൾക്ക് ശേഷമാണ് കൊടുക്രൂരതയിൽ വിധി വരുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേൽ ചുമത്തിയിരിക്കുന്നത്. കേഡലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

 രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. വധശിക്ഷ നൽകണെമെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രതിഭാ​ഗം ഇന്ന് വാദിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam