പുതിയ മദ്യശാലകൾ അനുവദിക്കരുത്: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെസിബിസി

JUNE 16, 2026, 1:52 AM

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി.

പിണറായി സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച സമിതി, ഈ നയങ്ങൾ പൂർണമായും തിരുത്തണമെന്ന് ആവശ്യപ്പെടുന്നു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ മദ്യനയം സംസ്ഥാനത്ത് തുടർന്നും നടപ്പിലാക്കണമെന്നും പുതിയ മദ്യശാലകൾ തുടങ്ങരുതെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.  പിണറായി സർക്കാർ രൂപീകരിച്ച 'വിമുക്തി മിഷൻ' പൂർണമായും പിരിച്ചുവിടണമെന്നും പാലക്കാട് ബ്രൂവറി ഡിസ്റ്റിലറിക്ക് നൽകിയ അനുമതി സർക്കാർ പിൻവലിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. 

vachakam
vachakam
vachakam

 കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാപകമായി മദ്യശാലകൾ തുറന്ന നടപടി പിൻവലിക്കണമെന്നും കത്തിൽ പറയുന്നു.  സംസ്ഥാനത്ത് പുതിയ മദ്യശാലകൾ അനുവദിക്കരുത് എന്നതാണ് സമിതി ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനൊപ്പം ഓരോ വർഷവും 10 ശതമാനം വീതം ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ നിർത്തലാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 

അതേസമയം, ലഹരി നിർമാർജനത്തിനായി ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതിക്ക് സമിതി പൂർണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam