കോട്ടയം: കെ സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ. കോട്ടയം നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്.
വിജയശിൽപി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്. അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.
ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വി. ഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ഒരാളാകും മുഖ്യമന്ത്രി. ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു രണ്ട് പേരെ അനുനയിപ്പിക്കൽ ഹൈക്കമാൻഡിന് മുന്നിൽ വലിയ വെല്ലുവിളിയായി മാറുകയാണ്. എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തി അടുത്ത ആഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
