എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്ത്

JUNE 20, 2026, 1:42 AM

കോട്ടയം: കെ.ബി. ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായി. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഈ മാറ്റം ഉണ്ടായത്.

അംഗത്വം പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ അപേക്ഷിച്ചിരുന്നെങ്കിലും, എൻഎസ്എസ് അത് പുതുക്കി നൽകിയില്ല എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കോ അംഗത്വം പുതുക്കി നൽകിയിട്ടുണ്ട്.

ഗണേഷ് കുമാർ മുമ്പ് അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡയറക്ടർ ബോർഡിലെ അംഗത്വവും നഷ്ടമായിരിക്കുന്നത്.

vachakam
vachakam
vachakam

സംഭവത്തിൽ പ്രതികരിച്ച കെ.ബി. ഗണേഷ് കുമാർ, താൻ എൻഎസ്എസിനൊപ്പം തന്നെ തുടരുമെന്നും, സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam