തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുമുന്നിലെ പൊലീസുകാരുടെ പരസ്യമദ്യപാനത്തിൽ കൂട്ട നടപടിയുണ്ടായേക്കും.
സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ട പ്രകാരം കഴക്കൂട്ടം എസിപി ചന്ദ്രദാസ് റിപ്പോർട്ട് സമർപ്പിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് പരസ്യമായി മദ്യപിച്ചത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു മദ്യപാനം. കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സൽക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം
ഒരു ഗ്രേഡ് എസ്ഐയും അഞ്ച് സിപിഒമാരടക്കം ആറ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യുമെന്നാണ് വിവരം. വാഹനമോടിച്ച ഗ്രേഡ് എസ് ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും.
സംഭവത്തിൽ ഉൾപ്പെട്ട ആറ് പേരിൽ രണ്ട് പേർ മദ്യപിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും ആറുപേർക്കെതിരെയും നടപടി ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം