കായംകുളത്ത് സഹകരണ ബാങ്ക് സെക്രട്ടറി പാമ്പുകടിയേറ്റ് മരിച്ചു

APRIL 23, 2026, 9:47 PM

ആലപ്പുഴ: കായംകുളത്ത് വ്യാപാരി വ്യവസായി സമിതി സഹകരണ ബാങ്ക് സെക്രട്ടറി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേ തോപ്പില്‍ സെലീന (42)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ കായംകുളം കൊറ്റുകുളങ്ങര പാഞ്ചേരിയില്‍ പുരയിടത്തിലാണ് സംഭവം.

സെലീനയെ കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുവിന്റെ വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത ശേഷം ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടുത്തേക്കു പോയപ്പോഴാണു കടിയേറ്റത്. ഉടനേ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് രക്ത പരിശോധന നടത്തിയെങ്കിലും വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിരീക്ഷണത്തിലിരിക്കേ ബാത്‌റൂമിലേക്ക് പോയ സെലീന കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറായപ്പോഴായിരുന്നു മരണം.

ആശുപത്രിയില്‍ വിഷ ചികിത്സ ലഭ്യമായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ കടിച്ചത് പാമ്പാണോയെന്ന് ആശുപത്രിയിലെത്തിച്ചവര്‍ക്ക് ഉറപ്പില്ലായിരുന്നുവെന്നും രക്തപരിശോധനയിലും അതു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പരിശോധനാ ഫലം മുഴുവന്‍ ലഭിച്ചിട്ട് മതിയെന്ന് കൂടെയെത്തിയവര്‍ പറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ആറാട്ടുപുഴ കാപ്പൂരിക്കാട്ടില്‍ നാജിമാണ് ഭര്‍ത്താവ്. മകള്‍: നാസിയ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam