നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യ: ആരോപണവിധേയരായ സിപിഎം നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം

DECEMBER 23, 2024, 6:51 PM

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം. 

കട്ടപ്പന റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. 

വിഷയത്തിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്‌ നടത്തും.

vachakam
vachakam
vachakam

സൊസൈറ്റിയിലെ സിസിടിവിയും, മൊഴിയും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

സൊസൈറ്റി ജീവനക്കാർക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ഭരണസമിതി അടുത്ത ദിവസം യോഗം ചേരും. 

അതേസമയം സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു. 

vachakam
vachakam
vachakam


 


vachakam
vachakam
vachakam


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam