കാസർകോട്: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരേ ശാരീരികാധിക്ഷേപം നടത്തി ബിജെപി സംസ്ഥാന സമിതിയംഗം എ. വേലായുധൻ.
ബിജെപി ജില്ലാ കമ്മിറ്റി കാസർകോട് നടത്തിയ ശബരിമല സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കവേയാണ് ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനിലെ സ്ഥാനാർഥിയായ വേലായുധൻ മന്ത്രിയെ തടിമാടനെന്നും ആജാനുബാഹുവെന്നും അധിക്ഷേപിച്ചത്.
പുതിയ വീടിന് മുൻപിലും കൃഷിയിടത്തിലും വെക്കുന്ന പേക്കോലം പോലെയാണ് മന്ത്രി ശബരിമലയിൽ പെരുമാറിയത്. കോടിക്കണക്കിന് ഹിന്ദുക്കൾ ശബരിമല ദർശനം നടത്തുമ്പോൾ ശ്രീകോവിലിന് മുൻപിൽ ഭക്തൻമാരെ മറച്ചുകൊണ്ട് ആജാനുബാഹുവായ, തടിമാടനായ വാസവൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ മറക്കുകയാണ്.
തികഞ്ഞ ധാർഷ്ട്യത്തോടെ വ്രതമെടുക്കാതെ ഭരണകൂടത്തിന്റെ നെറികെട്ട പ്രതിനിധിയാണ് ദേവസ്വം മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
