യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; കാസർഗോഡ് സ്വദേശി അറസ്റ്റിൽ

MARCH 7, 2026, 11:05 PM

തുറവൂർ: യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് ചെരുവത്തൂർ ഗ്രാമപഞ്ചായത്തിലെ കാടൻകോട് വീട്ടിൽ കെ.പി. മനീഷ് (37)നെയാണ് പൊലീസ് പിടികൂടിയത്.

യുവതിയുമായി സൗഹൃദത്തിലുണ്ടായിരുന്ന പ്രതി പിന്നീട് ശല്യം ചെയ്യാൻ തുടങ്ങിയതിനെ തുടർന്ന് യുവതി ബന്ധം ഈ അവസാനിപ്പിച്ചിരുന്നു. ഇതിൽ പ്രതികാരമായി യുവതിയുടെ ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി സാമൂഹിക മാധ്യമത്തിൽ ഒരു ഗ്രൂപ്പ് സൃഷ്ടിച്ച് ഇയാൾ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതായാണ് പൊലീസ് പറയുന്നത്.

ഇതിന് പിന്നാലെ യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി, അവരുടെ പ്രദേശത്തെ ആളുകളെ അതിൽ ചേർത്തു. തുടർന്ന് ആ അക്കൗണ്ടിലൂടെയും യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതേ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത കേസിലും പ്രതി നേരത്തെ റിമാൻഡിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam