കൊടുവള്ളി: എനിക്കെതിരെ കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്ന വിവാദം ജയിക്കാനായി ലീഗ് കൃത്രിമമായി ഉണ്ടാക്കിയെടുത്തതായിരുന്നുവെന്ന് കൊടുവള്ളി നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ കൗണ്‍സിലറുമായ ഫൈസല്‍ കാരാട്ട്.
ലീഗിന് കൊടുവള്ളിയില്‍ ജയിക്കാന്‍ വിവാദം ഉണ്ടാക്കാതെ പറ്റില്ല. താന്‍ മനസ്സാ വാചാ അറിയാത്ത കാര്യമായിരുന്നു കഴിഞ്ഞ തവണ ഉണ്ടായത്. എന്നാല്‍ നോട്ടീസ് പോലും തരാതെ വിട്ടയക്കുന്ന സാഹചര്യമാണുണ്ടായതെന്നും ഫൈസല്‍ പറഞ്ഞു.
ഇതിന് പിന്നില്‍ കൊടുവള്ളിയിലെ മുസ്ലീംലീഗ് പ്രാദേശിക നേതാക്കളായിരുന്നുവെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു. നിലവില്‍ തനിക്കെതിരേ കേസുകളൊന്നുമില്ല. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു നടന്നത്.
കാരാട്ട് ഫൈസല്‍ എന്താണ് ഏതാണ് എന്നൊക്കെ കൊടുവള്ളിക്കാര്‍ക്ക് അറിയാം. അതുകൊണ്ടു തന്നെയാണ് വിവാദങ്ങള്‍ക്കിടയിലും തനിക്ക് ജയിച്ചുകയറാന്‍ കഴിഞ്ഞതെന്നും ഫൈസല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
