കണ്ണൂർ: തളിപ്പറമ്പ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിലായി.
കെ.വി.കോംപ്ലക്സിൽ ഉണ്ടായ അഗ്നിബാധയിൽ ഒരു ജനതയാകെ ഞെട്ടിത്തരിച്ചു നിന്നപ്പോഴാണ് പർദ ധരിച്ചെത്തിയ യുവതി നബ്രാസ് സൂപ്പർ മാർക്കറ്റിൽ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചത്.
യുവതി സാധനങ്ങൾ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
തളിപ്പറമ്പിന്റെ സമീപ പഞ്ചായത്തിലെ യുവതിയാണ് പിടിയിലായത്. ഇവർ എടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് ചെയ്ത് വിട്ടയയ്ച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്