കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിൽ അക്രമകാരിയായ തെരുവുനായയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മുഴക്കുന്ന് പോലീസ് കേസെടുത്തു.
തെരുവുപട്ടിയെ തല്ലിക്കൊന്ന് ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് കണ്ട തിരുവനന്തപുരം സ്വദേശി പാർവതി മുഴക്കുന്ന് പോലീസിൽ നൽകിയ പരാതിയിലാണ് കേസ്.
പോലിസിന് ഇ-മെയിലിൽ ലഭിച്ച പരാതിയിൽ പേരാവൂർ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം മുഴക്കുന്ന് പോലീസ് അന്വേഷണം നടത്തി. പ്രാഥമികാന്വേഷണത്തിൽ പരാതിക്ക് ആസ്പദമായ സംഭവം നടന്നിട്ടുണ്ടെന്ന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.
പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ഒന്നും ലഭിച്ചില്ല. തെരുവുനായ ജനങ്ങളെ ആക്രമിച്ചിരുന്നു. ഒരാൾക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു നായയെ തല്ലിക്കൊന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്