കണിമംഗലം വിൻസെന്‍റ് വധക്കേസിൽ പ്രതികള്‍ കുറ്റക്കാര്‍ 

SEPTEMBER 27, 2025, 2:41 AM

തൃശൂര്‍: തൃശൂര്‍ കണിമംഗലം വിൻസെന്‍റ് വധക്കേസിൽ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസിൽ ഇന്ന് ഉച്ചയ്ക്കുശേഷം ശിക്ഷ വിധിക്കും.

തൃശൂർ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെഎം രതീഷ് കുമാറാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

കേസിൽ പ്രതികളായ മനോജ് (45), ഷൈനി (50) എന്നിവരെ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്.

vachakam
vachakam
vachakam

2014 നവംബർ 19 നാണ് മനോജും ഷൈനിയും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളും ചേർന്ന് കൈതക്കാടൻ വിൻസന്‍റിനെയും(79) നെയും ഭാര്യ ലില്ലി വിൻസന്‍റിനെയും (73) വീട് കയറി ആക്രമിച്ചത്. ആക്രമണത്തിൽ വിന്‍സെന്‍റ് കൊല്ലപ്പെട്ടു. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രണത്തിനുശേഷം വീട്ടിൽ നിന്ന് ആഭരണങ്ങളും 35000 രൂപയും കവരുകയും ചെയ്തിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam