കാസര്‍കോട്: കാസര്‍ഗോഡ് നിയോജക മണ്ഡലത്തിൽ എല്ലാ പ്രവചനങ്ങളെയും കാറ്റിപ്പറത്തി കല്ലട്ര മാഹിൻ ഹാജി 22,698 വോട്ടിന്‍റെ ഭൂരിപക്ഷം നേടി മിന്നും വിജയം സ്വന്തമാക്കി. മൊത്തം 76,396 വോട്ടാണ് നേടിയത്.
സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ( 36,678 വോട്ട്). രണ്ടാം സ്ഥാനം നേടിയ അശ്വനി എം എൽ 53,698 വോട്ട് നേടി. ബിജെപി വോട്ടുകൾ കുറച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. എന്നാൽ ശക്തമായ മത്സരം കാഴ്ചവച്ച ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി.
1977 -ൽ രൂപീകൃതമായത് മുതൽ മുസ്ലീം ലീഗിന്‍റെ സമഗ്രാധിപത്യമാണ് കാസർകോട് നിയോജക മണ്ഡലത്തിൽ കാണാൻ കഴിയുക. 2011 മുതൽ മുസ്ലീം ലീഗിന്‍റെ എൻ എ നെല്ലിക്കുന്നാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.2011 -ൽ നെല്ലിക്കൂന്ന് നേടിയത് 53,068 വോട്ടുകളായിരുന്നു. ബിജെപി സ്ഥാനാർഥി ജയലക്ഷ്‍മി എൻ ഭട്ടിന് ലഭിച്ചത് 43,330 വോട്ടുകളും. ഐഎൻഎലിന്‍റെ അസീസ് കടപ്പുറം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2016 -ലെ തെരഞ്ഞെടുപ്പിൽ 8,600 വോട്ടുകൾക്കാണ് എൻ എ നെല്ലിക്കുന്ന് ബിജെപി സ്ഥാനാർത്ഥിയായ രവിശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്. 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 12,901 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി അഡ്വ. കെ ശ്രീകാന്തിനെ പരാജയപ്പെടുത്തി എൻ എ നെല്ലിക്കുന്ന് മൂന്നാമതും എംഎൽഎയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
