തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ.
സിപിഐ കുരയ്ക്കും കടിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നിലപാടില്ലാത്ത രാഷ്ട്രീയ പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നടക്കുന്നത് രാജ്യഭരണമാണ്. കരാർ ഒപ്പിട്ടത് മന്ത്രിമാർ അറിയാത്തതിന് ബിജെപി അല്ല കുറ്റക്കാരെന്നും കരാർ ഒപ്പിട്ടത് എൽഡിഎഫ് കൺവീനർ പോയിട്ടാണെന്നും എം എ ബേബി പോലും അറിഞ്ഞിട്ടില്ലയെന്നും സുരേന്ദ്രൻ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് പിണറായിയും ശിവൻകുട്ടിയും അല്ലാതെ വേറെ ആരാണ് അറിയുകയെന്നും എംഎ ബേബി എപ്പോഴാണ് നോക്കുകുത്തി അല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. വിഡി സവർക്കറെയും കെബി ഹെഡ്ഗേവാർനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
