തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചും, സിപിഐയുടെ എതിര്‍പ്പിനെ പരിഹസിച്ചും ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
പിഎം ശ്രീയില്‍ കേരളം ഒപ്പുവെച്ചു. വൈകിയെങ്കിലും നല്ല കാര്യം. ബെറ്റര്‍ ലേറ്റ് ദേന്‍ നെവര്‍ എന്നാണല്ലോ പ്രമാണം. സിപിഐ എന്നു പറയുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് കേരളത്തില്‍ ഒരു റെലവന്‍സുമില്ല. കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ആദ്യം കുറേ ബഹളം വെക്കുമെങ്കിലും പിന്നെ സിപിഐ കീഴടങ്ങും. മാവോയിസ്റ്റ് വെടിവെപ്പ്, എഡിജിപി അജിത് കുമാര്‍ തുടങ്ങി എത്രയെത്ര കീഴടങ്ങലുകള്‍. എന്‍ ഇപിയും അംഗീകരിക്കും എസ്‌ഐആറും നടപ്പാവും പൗരത്വ രജിസ്റ്ററും വരും അങ്ങനെ കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തില്‍ നടപ്പായിരിക്കും.
സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പി. എം ശ്രീയില്‍ കേരളം ഒപ്പുവെച്ചു. വൈകിയെങ്കിലും നല്ല കാര്യം. ബെറ്റര്‍ ലേറ്റ് ദേന്‍ നെവര്‍ എന്നാണല്ലോ പ്രമാണം. സി. പി. ഐ എന്നു പറയുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് കേരളത്തില്‍ ഒരു റെലവന്‍സുമില്ല. ആദ്യം കുറെ ബഹളം വെക്കും പിന്നെ കീഴടങ്ങും. മാവോയിസ്റ്റു വെടിവെപ്പില്‍ കുറെ അധരവ്യായാമം നടത്തി. പിന്നെ എഡിജിപി അജിത് കുമാര്‍ വിഷയത്തില്‍ ഇപ്പം മൂക്കില്‍ കയറ്റിക്കളയുമെന്ന ഗീര്‍വാണം. അങ്ങനെ എത്രയെത്ര കീഴടങ്ങലുകള്‍.
എന്‍. ഇ. പിയും അംഗീകരിക്കും എസ്. ഐ. ആറും നടപ്പാവും പൗരത്വറജിസ്റ്ററും വരും അങ്ങനെ കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തില്‍ നടപ്പായിരിക്കും. സഖാവ് ബിനോയ് വിശ്വം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല.
എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ആപ്തവാക്യം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതുമാത്രം. പിണറായി കുനിയാന്‍ പറഞ്ഞാല്‍ ബിനോയ് വിശ്വം മുട്ടിലിഴയും...
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
