'തൃശ്ശൂർ കണ്ട് ആരും പനിക്കേണ്ട'; മന്ത്രി കെ രാജൻ

JANUARY 4, 2024, 6:46 AM

തൃശ്ശൂര്‍: തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍. 'ചില പാര്‍ട്ടികള്‍ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

ചിലര്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താല്‍പര്യം. എന്തായാലും തൃശ്ശൂര്‍ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായി തെരുവില്‍ ഹലുവ കൊടുത്തതുപോലെയാവും. മത്സരിച്ചാല്‍ വിവരം അറിയും.' മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരില്‍ എത്തിയതിന് പിന്നാലെയാണ് പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍.

vachakam
vachakam
vachakam

തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെയാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തൃശ്ശൂരില്‍ പറഞ്ഞിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam