മന്ത്രി വാസവന് കച്ചേരി എന്താ ഗാന മേള എന്താ എന്ന് അറിയില്ല: പരിഹസിച്ച് മുരളീധരൻ 

FEBRUARY 14, 2026, 12:35 AM

തിരുവനന്തപുരം:  അയ്യപ്പ സംഗമം ധൂർത്തെന്ന് ആവർത്തിച്ച് കെ മുരളീധരൻ. മന്ത്രി വാസവന് കച്ചേരി എന്താ ഗാന മേള എന്താ എന്ന് അറിയില്ലെന്ന് പരിഹസിച്ച മുരളീധരൻ ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേ ബാക്കിയുള്ളൂവെന്നും പറഞ്ഞു.

 വിഗ്രഹം ഉണ്ടാക്കിയത് സ്വർണം കൊണ്ട് അല്ലാത്തതിനാലാണ് അതൊഴികെ ബാക്കിയെല്ലാം എടുത്തു കൊണ്ട് പോയത്. സംഗമത്തിന് 500 കട്ടിൽ എന്ന് കണക്ക് കണ്ടു. എന്തിനാണ് അയ്യപ്പ സംഗമത്തിന് ഇത്രയും കട്ടിൽ? കിടന്നുറങ്ങാനാണോ എല്ലാവരും അവിടേക്ക് പോയതെന്നും കെ മുരളീധരൻ ചോദിച്ചു.

 വി എൻ വാസവൻ രാജി വക്കണം. അതിൽക്കുറഞ്ഞ ഒരു ഒത്തുതീർപ്പിനും ഞങ്ങൾ ഒരുക്കമല്ല. നിയമസഭയിൽ തെറ്റായ കണക്ക് കൊടുത്തതിന് വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് കൊടുക്കാൻ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. 4000 പേർ പങ്കെടുത്തുവെന്നാണ് പറയുന്നത്.

vachakam
vachakam
vachakam

എന്നാൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്ന കണക്ക് എങ്ങനെയാണ് ശരിയാകുകയെന്നും കെ മുരളീധരൻ ചോദിച്ചു. വെറും കൊള്ളയാണ് ഇവിടെ നടന്നത്.

വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാഗം നമസ്ക്കരിക്കും. കെ മുരളീധരൻ ഭയന്നോടുന്നവൻ അല്ല. മത്സരിക്കുന്നതിൽ അന്തിമ തീരുമാനം പാർട്ടി എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam