ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ അറിയാമെന്ന് വട്ടിയൂർക്കാവ് നിയുക്ത എംഎൽഎ കെ. മുരളീധരൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുമായി 10 മിനിറ്റോളം ചർച്ച നടത്തിയെന്നും, ചർച്ചയിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തേക്ക് ഇന്ന് തന്നെ തിരിക്കാനായിരുന്നു മുരളീധരൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ രാഹുൽ ഗാന്ധി ഡൽഹിയിൽ തുടരാൻ ആവശ്യപ്പെട്ടതായാണ് സൂചന.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം എട്ടാം ദിവസവും വൈകുന്നതോടെ യുഡിഎഫ് ഘടകകക്ഷികളിലും പാർട്ടി പ്രവർത്തകരിലും അതൃപ്തി ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
