മുഖ്യമന്ത്രി തീരുമാനത്തിൽ ഉണ്ടാകുന്ന വൈകലിനെ പരിഹസിച്ച് കെ. മുരളീധരൻ രംഗത്ത്. “കാലാവസ്ഥ മോശമാണ്. ട്രെയിൻ ഇപ്പോഴും സ്റ്റോപ്പിലെത്തിയിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എല്ലാ എംഎൽഎമാരും ഇതിനകം തന്നെ ഹൈക്കമാൻഡിനോട് അഭിപ്രായം അറിയിച്ചുകഴിഞ്ഞതായും ഇനി തന്നോട് പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാനുള്ള സാധ്യതയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
തനിക്കുവേണ്ടി ഫ്ലക്‌സുകൾ സ്ഥാപിക്കരുതെന്ന് പ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “അങ്ങനെ കണ്ടാൽ അപ്പോഴേ അത് തള്ളി കളയും,” എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. മന്ത്രിസഭയിൽ പ്രത്യേക വകുപ്പുകളോട് താൽപര്യമില്ലെന്നും, വട്ടിയൂർക്കാവ് എംഎൽഎയായി തുടരാനാണ് കൂടുതൽ ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
