വട്ടിയൂർക്കാവിൽ നല്ല മത്സരമാണ് നടന്നതെന്നും തനിക്ക് വലിയ ശുഭാപ്തി വിശ്വാസമുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ.സർക്കാരിനെതിരായിട്ടുള്ള വികാരവും ശബരിമലയും ചർച്ചയായി. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു
വട്ടിയൂർക്കാവിൽ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. മണ്ഡലത്തിലെ വികസനങ്ങളും ഇടപെടലുകളും വോട്ടായി മാറുമെന്ന് വികെ പ്രശാന്ത് പറഞ്ഞു.
ആർ ശ്രീലേഖയുടെയും കെ മുരളീധരന്റെയും വരവ് മത്സരം കടുപ്പമുള്ളതാക്കിയെന്നും വികെ പ്രശാന്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ ഭരണമാറ്റം ഉണ്ടാകുമെന്നും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
